Tuesday, July 31, 2012

യാത്ര

നമുക്കൊരു യാത്ര പോകാം...
കൈകള് കോര്‍ത്ത്‌ ‍ പിടിച്ച്,
കഥകള്‍ പറഞ്ഞു,
കവിതകള്‍ പാടി
ജീവിതം പറയാതെ ഒരു യാത്ര...

തിരമാലകളെ പുണര്‍ന്നു,
ആകാശവും കടലും-
വേര്‍തിരിച്ചറിയാതെ -
ചേര്‍ന്ന് നില്‍ക്കുന്നിടത്തേക്ക്-
ഒരു യാത്ര...

എനിക്കറിയാം
നീയിപ്പോളെന്നെ-
പരിഹസ്സിക്കുന്നുണ്ടെന്നു.

അരുത്...
ഞാന്‍ പറഞ്ഞില്ലേ -
യാത്രയില്‍ ജീവിതമില്ലെന്നു...

5 comments:

  1. ജീവനേക്കാള്‍ വലുത് ജീവിതമായത് കൊണ്ട് അല്ലെ???...

    ReplyDelete
    Replies
    1. "ജീവനേക്കാള്‍ വലുത് ജീവിത0".....
      enikkishtapettu

      Delete
  2. നമുക്കൊരു യാത്ര പോകാം...
    കൈകള് കോര്‍ത്ത്‌ ‍ പിടിച്ച്,
    കഥകള്‍ പറഞ്ഞു,
    കവിതകള്‍ പാടി
    ജീവിതം പറയാതെ ഒരു യാത്ര....
    nalla varikal...pakshe thikachum balishamaaya oru chinthayalle athu???

    ReplyDelete
  3. കൃഷ്ണപക്ഷ്ത്തില്‍ നിന്നല്പം കവര്ന്നെനിക്ക് നീ എനിക്ക് കണ്ണെഴുതണം ..
    പൌര്‍ണമി കവര്‍ന്നു ഞാന്‍ നിന്‍റെ സ്വപ്നങ്ങളില്‍ നിറയ്ക്കും ..എന്നിട്ട്

    കൈകള്‍ ചേര്‍ത്ത് നിന്‍റെ തോളില്‍ തലചായ്ച്ചു ..നമുക്ക്
    ചക്രവാള സീമയില്‍ ഊഞ്ഞാലിലിരുന്നു ..
    നമ്മുടെ ജീവിതമില്ലാത്ത ഈണങ്ങള്‍ മൂളണം.. !!!


    സുഖം തരുന്ന വരികള്‍ കണ്മഷി ..
    ഒരുപാട് ഇഷ്ടായി !!!

    ReplyDelete
    Replies
    1. അപ്പോഴും
      നിന്‍റെ മിഴികളിലെ മൌനത്തിനു
      കടലിനെക്കാളും ആഴമുണ്ടെന്ന്
      എനിക്കറിയാം...

      Delete

വാക്ക് നഷ്ടപ്പെട്ടവർ ഒറ്റവാക്കിൽ ഉത്തരം പറയാനുള്ള - ചോദ്യത്തിന്, ഒരു കുട്ടി വാക്ക് പരതുന്നു. വാക്ക് തൊണ്ടയിൽ കുരുങ്ങി- ഭാഷ തിരയുന്നു. ലിപികള...