Monday, July 16, 2012

നിശാഗന്ധി

നിദ്രയില്‍ നിന്നുണര്‍ത്തി-
എന്റെ  ചിന്തകള്‍ക്ക്,
ചിറകുകള്‍  നല്‍കിയ-
നിശാഗന്ധി പൂവിന്...

മാറാല കെട്ടി ജീര്‍ണിച്ച-
യെന്റെ കവിതാപുസ്തകം,
വീണ്ടും തുറന്നിരിക്കുന്നു.

നിഴലുകള്‍ പോലും കൂട്ടി-
നില്ലാതിരുന്ന നടവഴികളില്‍,
ജീവിതത്തിന്റെ നരച്ച -
വെയിലേറ്റ  പകലുകളില്‍,
മരണം മണത്ത രാവുകളില്‍,
പൂത്ത്, തളിര്‍ത്ത്‌  നീ-
എന്നുമുണ്ടായിരുന്നു.

താളുകള്‍ ഓര്‍ത്തുവെക്കാന്‍ 
നീ തന്ന മയില്‍‌പ്പീലി തണ്ടുകള്‍,
വാക്കുകള്‍ ഇടമുറിഞ്ഞു വീണ-
എന്റെ ജീവിത പുസ്തകത്തില്‍,
വെറുതെയിരുന്നു മിഴി-
നീര്‍ പൊഴിച്ചു.

ഊഷരമായ മനസ്സിലേക്ക് -
ഒരല്പം സുഗന്ധമായി,
ഒരിറ്റു മഴത്തുള്ളിയായ് ,
നീ വീണ്ടും  അണഞ്ഞിടില്‍,
നിശാഗന്ധി... ഞാനെത്ര ധന്യന്‍.

2 comments:

  1. നീ തന്ന മയില്‍‌പ്പീലി തണ്ടുകള്‍,
    വാക്കുകള്‍ ഇടമുറിഞ്ഞു വീണ-
    എന്റെ ജീവിത പുസ്തകത്തില്‍,
    വെറുതെയിരുന്നു മിഴി-
    നീര്‍ പൊഴിച്ചു.

    ippozhum pozhikkunnille ...ozhukitheeratte ...ellaamm

    ReplyDelete
  2. ഗൃഹാതുരത്വമുണര്‍ത്തുന്ന പഴയ ഓര്‍മകളിലേക്ക് ഒരു തിരിച്ചുപോക്ക് പകര്‍ന്നു തന്ന വരികള്‍. ഒരായിരം നന്ദി...

    ReplyDelete

വാക്ക് നഷ്ടപ്പെട്ടവർ ഒറ്റവാക്കിൽ ഉത്തരം പറയാനുള്ള - ചോദ്യത്തിന്, ഒരു കുട്ടി വാക്ക് പരതുന്നു. വാക്ക് തൊണ്ടയിൽ കുരുങ്ങി- ഭാഷ തിരയുന്നു. ലിപികള...