Sunday, April 15, 2012

ദൈവത്തിന്റെ ദാസികള്

ശിരോവസ്ത്രത്തിനു താഴെ-
കണ്‍തടങ്ങളില്‍ -
പ്രളയം

വരിഞ്ഞു മുറുകിയ-
ആത്മാവില്‍
ഒറ്റപെടലിന്റെ -
വിങ്ങല്‍.

അതിര് വിട്ട -
ബാല്യത്തിനു മേല്-
അമ്മയുടെ ശാസന.
അരുത്... നീ ദൈവത്തിന്റെ -
ദാസിയാണ്.

ആര്‍ക്കു വേണ്ടി ?
ദൈവത്തിനു  വേണ്ടിയോ ...  ?
ഒരു നേര്ച്ച കോഴിയുടെ -
വിലാപം.

പ്രേമത്തിനും
പ്രളയത്തിനുമൊടുക്കം -
പൊരുത്ത പെടാനാവാത്ത -
നിസ്സന്ഗത...

ഇനി... നിനക്ക് മുന്നില്‍ -
നിസ്സഹായായ്‌ ഞാനും -
എനിക്ക് മുന്നില്‍ -
നിസ്സഹാനായ്‌  കുരിശ്ശില്‍ -
നീയും - ഒടുങ്ങാത്ത പ്രാര്‍ത്ഥന.
 ‍

1 comment:

  1. ---ആര്‍ക്കു വേണ്ടി ?
    ദൈവത്തിനു വേണ്ടിയോ ... ?
    ഒരു നേര്ച്ച കോഴിയുടെ -
    വിലാപം.---

    മറ്റാര്‍ക്കോ വേണ്ടി ജീവിച്ചു തീര്‍ക്കുന്ന ജീവിതങ്ങള്‍ അല്ലേ....
    നല്ല കവിത

    ബ്ലോഗ്‌ ഇതില്‍ രെജിസ്റ്റര്‍ ചെയ്യൂ ...എഴുത്ത് കൂടുതല്‍ പേരിലേക്ക് എത്തട്ടെ
    http://www.cyberjalakam.com/aggr/

    ReplyDelete

വാക്ക് നഷ്ടപ്പെട്ടവർ ഒറ്റവാക്കിൽ ഉത്തരം പറയാനുള്ള - ചോദ്യത്തിന്, ഒരു കുട്ടി വാക്ക് പരതുന്നു. വാക്ക് തൊണ്ടയിൽ കുരുങ്ങി- ഭാഷ തിരയുന്നു. ലിപികള...