Monday, April 2, 2012

ബലികാക്കകള്‍

 

ഒരിക്കല്‍ മാത്രമേ അവര്‍
 എന്നെ കൈകൊട്ടി വിളിക്കാര്‍ ഉള്ളൂ...

ചിലപ്പോള്‍ ഏതെങ്കിലും
പുഴയുടെ ഓരത്ത്...
അതുമല്ലെങ്കില്‍ തൊടിയിലെ -
മരണം മണക്കുന്ന-
ചാര തറയില്‍...
ചിലപ്പോള്‍ കടലോരത്ത്...

കറുപ്പിനെ വെറുക്കുന്നവര്...‍
മുറ്റത്ത്‌ വെറുതെ-
ഇറങ്ങുമ്പോളും, കറങ്ങുമ്പോളും-
നീട്ടി തുപ്പിയും...
ഉറക്കെ ആട്ടി പായ്ച്ചും-
കറുപ്പിനെ വെറുക്കുന്നവര്...‍
അപ്പോള്‍ ഞങ്ങള്‍
ചിലപ്പോള്‍ മരണത്തെ
സ്നേഹിച്ചു പോകും-
തെറ്റാണെന്ന് അറിഞ്ഞിട്ടും.

ബലി തറയില്‍ അല്ലാതെ-
അല്പം ദയ, ഒരു നോട്ടം,
ഒരു വര്‍ത്തമാനം-
ചിലപ്പോഴൊക്കെ അല്പം മധുരം -
അറിഞ്ഞുകൊണ്ട്.
അത്രയൊക്കെയേ -
ഞങ്ങള്‍ ആഗ്രഹിക്കാര്‍ ഉള്ളൂ...





1 comment:

  1. ഒരിക്കല്‍ എങ്കിലും അവര്‍ നിങ്ങള്ക്ക് വേണ്ടി ക്ഷമയോടെ കാത്തിരിക്കാറുണ്ടല്ലോ...
    അവരുടെ സ്നേഹവും ബന്ധനമാണെന്ന് അറിയുക

    ReplyDelete

വാക്ക് നഷ്ടപ്പെട്ടവർ ഒറ്റവാക്കിൽ ഉത്തരം പറയാനുള്ള - ചോദ്യത്തിന്, ഒരു കുട്ടി വാക്ക് പരതുന്നു. വാക്ക് തൊണ്ടയിൽ കുരുങ്ങി- ഭാഷ തിരയുന്നു. ലിപികള...