Saturday, September 17, 2011

നിഴലിനെ പ്രണയിച്ചവള്‍

കാറ്റിനോട് സല്ലപിച്ചവള്‍-
സൗഹൃദം പങ്കിട്ടു.
മഴയോട് മത്സരിച്ചവള്‍-
സംഗീതം പഠിച്ചു.
നിലാവുള്ള രാത്രിയില്‍-
നിഴലിനെ
പ്രണയിച്ചവള്‍-
വഴിനിറയെ പകലിനെ-
 പഴി പറഞ്ഞും
ചോദ്യങ്ങള്‍ ചോദിച്ചും-
ഉത്തരം മുട്ടിച്ചു.
ചിലപ്പോള്‍ അവള്‍ -
 ഉറക്കെ ചിരിച്ചും ചിന്തിച്ചും-
 ഉത്തരം കിട്ടാത്ത -
ഒരു ചോദ്യ ചിഹ്നമായും-
നിരത്തില്‍ നിറഞ്ഞു നിന്നു.
നിലാവ്,  മഴ,  കാറ്റ്, മഞ്ഞ് ...
പിന്നെ പിന്നെ അവള്‍ക്കിഷ്ടമയതെല്ലാം-
അന്യരുടെതായിരുന്നു. 

1 comment:

  1. ചിലപ്പോള്‍ അങ്ങനെയാണ് നമുക്കിഷ്ടപ്പെട്ടതെല്ലാം അന്യര്‍ കൈവശപ്പെടുത്തും.
    പക്ഷേ ഒന്നുണ്ട് സ്വപ്നത്തില്‍ നമുക്കത് കട്ടെടുക്കാനാവും ...സ്വന്തമാക്കാനാവും. .

    ReplyDelete

വാക്ക് നഷ്ടപ്പെട്ടവർ ഒറ്റവാക്കിൽ ഉത്തരം പറയാനുള്ള - ചോദ്യത്തിന്, ഒരു കുട്ടി വാക്ക് പരതുന്നു. വാക്ക് തൊണ്ടയിൽ കുരുങ്ങി- ഭാഷ തിരയുന്നു. ലിപികള...