Saturday, December 26, 2009

കലാപം

കത്തിയെരിയുന്ന ചിതകള്‍ക്ക്-
മതത്തിന്റെ മണമില്ലായിരുന്നു.

ചിതകള്‍ വരയുന്ന -
ചിത്രങ്ങള്‍ക്ക് മുന്‍പില്‍
ചിത്രഗുപ്തന്റെ നിശബ്ദ വിലാപം.

അടിവയറ്റില്‍ ആഴ്ന്നിറങ്ങിയ -
ശൂലത്തില്‍ പിറക്കാതെ പോയ -
പിറവിയുടെ പിണ്ഡം-ബന്ധ വിഛേദനങ്ങളുടെ
തിരുശേഷിപ്പ് -

സവര്‍ണ്ണതയുടെ അസ്സന്തുലിതമായ -
സങ്കലന വ്യവസ്ഥകള്‍

ഇന്ദ്രപ്രസ്ഥത്തിലെ പ്രജാപതിക്കപ്പോള്‍
തുരുമ്പിന്റെ മണം .

നീതികെട്ട തീട്ടൂരങ്ങള്‍ക്ക് -
നിലവറയെക്കാള്‍ പഴക്കം .

കാഴ്ചകള്‍ കണ്ടെന്റെ
കണ്ണുകള്‍ കറുത്തിരിക്കുന്നു ...
കരയിലും കടലിലും
കണ്ണീരിലും - കറുപ്പ് .

ചിലമ്പിച്ച ചിന്തകളില്‍ -
തീ പടരുമ്പോള്‍ -കത്തുന്നത്
വിശ്വാസത്തിന്റെ വിശുദ്ധതകളാണ്...

ശിരസ്സ് കുമ്പിട്ടു -
ദൈവം പടിയിറങ്ങുകയാണ്
അസ്ഥിത്വം തേടിയുള്ള-
ഒരു യാത്രക്കായ്...

2 comments:

  1. “ചിലമ്പിച്ച ചിന്തകളില്‍ -
    തീ പടരുമ്പോള്‍ -കത്തുന്നത്
    വിശ്വാസത്തിന്റെ വിശുദ്ധതകളാണ്...“

    അങ്ങനെ വിശുദ്ധി കത്തിപ്പോയ വിശ്വാസവുമായാ‍ണിവിടെ ചിലര്‍ പലതും കത്തിക്കാനിറങ്ങുന്നതു. താങ്കളതു നന്നായി പറഞ്ഞിരിക്കുന്നു. നന്നായിട്ടുണ്ട്, മൂര്‍ച്ചയുള്ള വാക്കുകള്‍.

    ReplyDelete
  2. sharikyaan..kathiyeriyunna chithakalkk mathathinte manamilla.. Pakshe ennan athaalukalkk mansilaakuka

    ReplyDelete

വാക്ക് നഷ്ടപ്പെട്ടവർ ഒറ്റവാക്കിൽ ഉത്തരം പറയാനുള്ള - ചോദ്യത്തിന്, ഒരു കുട്ടി വാക്ക് പരതുന്നു. വാക്ക് തൊണ്ടയിൽ കുരുങ്ങി- ഭാഷ തിരയുന്നു. ലിപികള...