Wednesday, August 8, 2012

 മഴ നനഞ്ഞ മരങ്ങള്‍

 മഴ നനഞ്ഞ മരങ്ങള്‍
തളിരിടുന്നതു,
വരണ്ട വേനലില്‍ അവ-
അടക്കി വെച്ച ജീവിതമാണ്.

ഭൂമിയിലെ ദു:ഖങ്ങള്‍
ഘനീഭവിപ്പിച്ചാണ് 
ആകാശത്തിലെ -
ഇരുണ്ട മേഘങ്ങള്‍
മഴ പൊഴിക്കുന്നത്

മഴയും നിലാവും
ഒരുപോലെ പെയ്യുന്ന
രാത്രി,
എന്‍റെ തളിരിടാത്ത-
സ്വപ്നങ്ങളില്‍ ഒന്നുമാത്രമാണ്.

മഴ നനഞ്ഞ മരങ്ങളും
ഇരുണ്ട മേഘങ്ങളും
എന്‍റെ ജീവിതമാണ്
പറയുന്നത്...

3 comments:

  1. മഴയും നിലാവും
    ഒരുപോലെ പെയ്യുന്ന
    രാത്രി,
    എന്‍റെ തളിരിടാത്ത-
    സ്വപ്നങ്ങളില്‍ ഒന്നുമാത്രമാണ്.....nalla kavitha....
    angane thalidithaa ethra ethra swapnangal cherumbozhaanu jeevithamaakunnathu???

    ReplyDelete
    Replies
    1. Dream Dream Dream...
      dream converts into thoughts...
      thoughts result into action.
      (A P J Abdulkalam)

      Delete
  2. മഴ നനഞ്ഞ മരങ്ങളും ഇരുണ്ട മേഘങ്ങളും എന്‍റെ ജീവിതമാണ്...
    ആ ജീവിതത്തില്‍ ഒരിക്കല്‍ വരും... മഴയും നിലാവും ഒരുപോലെ പെയ്യുന്ന ആ രാത്രി...

    ReplyDelete

വാക്ക് നഷ്ടപ്പെട്ടവർ ഒറ്റവാക്കിൽ ഉത്തരം പറയാനുള്ള - ചോദ്യത്തിന്, ഒരു കുട്ടി വാക്ക് പരതുന്നു. വാക്ക് തൊണ്ടയിൽ കുരുങ്ങി- ഭാഷ തിരയുന്നു. ലിപികള...