റെയ്നിക്ക്...
കരള്‍ പകുത്തു-
നീ
ദാനം നല്‍കിയപ്പോള്
കിനിഞ്ഞതു-
രക്തത്തിന്റെ മണമല്ല -
ഒരു നിശാഗന്ധി പൂവിന്റെ
സുഗന്ധം.
അമ്പത്തിയൊന്നു വെട്ടിനും -
മീതെ പടര്‍ന്നു-
നീ
സുഗന്ധം പരത്തുക.
വെട്ടിയവര്‍,
വെട്ടിന്റെ മേനി-
പറഞ്ഞവര്‍,
തല കുനിക്കട്ടെ.
രമ പൊറുക്കുക...
നിങ്ങളുടെ വ്യഥ
ഒരു സുഗന്ധത്തിനും -
തീര്‍ക്കാനാവില്ലല്ലോ .
ആത്മീയതയില്‍
ആത്മരതി നടത്തി-
ആശ്ലേഷിക്കുന്നവര്‍,
റെയ്നിയോടു ഒരു -
മുത്തം കടം ചോദിക്കുക.
നിങ്ങളുടെ പാപവും -
ഒലിച്ചു പോകട്ടെ.
കണ്മഷി .....
ReplyDeleteകൊള്ളാം...
ക്രൂരതയ്ക്കുള്ള മറുപടി ....