Thursday, November 27, 2014

പ്രണയം

നക്ഷത്രവഴിയെ നടന്ന് നാം-
കണ്ട സ്വപ്നങ്ങൾ പൂവിട്ടപ്പോൾ-
ഒന്ന് കറുപ്പും ഒന്ന് വെളുപ്പും

പ്രത്യയശാസ്ത്രത്തിന്റെ അടക്കമുള്ള
കല്ലുകൾ കൊരുത്തിട്ടും-
നിറങ്ങളുടെ മേനി പറഞ്ഞ്-
നീയെന്നെ മൂന്ന് വട്ടം തള്ളിപറഞ്ഞു

അക്ഷരങ്ങൾ ലോപിച്ച്
വാക്കുകൾ ശൂന്യമാകുമ്പോൾ
നോവുകൾ അത്മാവിലലിഞ്ഞ്
അത്മതത്വങ്ങൾ-
ദീർഘനിശ്വാസങ്ങളാകുന്നു

വാക്കുകൾ പൂക്കുന്ന
മരമാണ് പ്രണയം.
വെറും വാക്കുകൾ
പൂക്കുന്ന മരം

സ്വപ്‌നങ്ങൾ നഷ്ടപെട്ട-
ഇടവഴിയിൽ ഉപേക്ഷിച്ച
ഓർമ്മയാണിന്ന്  നീ

1 comment:

  1. വളരെ ഇഷ്ടമായി.. എടുത്തെഴുതാൻ പറ്റില്ല ..
    ഓരോന്നും കുറിക്കു കൊള്ളുന്നവയാവേ...
    എങ്കിലും ഇതേറെ പ്രിയം
    "പ്രത്യയശാസ്ത്രത്തിന്റെ അടക്കമുള്ള
    കല്ലുകൾ കൊരുത്തിട്ടിട്ടും-
    നിറങ്ങളുടെ മേനി പറഞ്ഞ്-
    നീയെന്നെ മൂന്ന് വട്ടം തള്ളിപറഞ്ഞു"

    ReplyDelete

വാക്ക് നഷ്ടപ്പെട്ടവർ ഒറ്റവാക്കിൽ ഉത്തരം പറയാനുള്ള - ചോദ്യത്തിന്, ഒരു കുട്ടി വാക്ക് പരതുന്നു. വാക്ക് തൊണ്ടയിൽ കുരുങ്ങി- ഭാഷ തിരയുന്നു. ലിപികള...