Wednesday, July 15, 2015

പരിണാമം

പരിണാമത്തിന്റെ-
ദശാസന്ധിയിൽ
ഒരു മനുഷ്യൻ-
ഒരു മതമാകുന്നു.
സ്വയം ഒരു ദൈവവും.

സ്നേഹത്തിനുo -
മരണത്തിനുമപ്പുറം-
സ്വർഗ്ഗം സ്വപ്നം
കാണുന്നവർ.

നാവ് നഷ്ടപ്പെട്ട്,
ഭാഷ നഷ്ടപ്പെട്ട്,
വീട്ടുവഴിയെ ചിരിക്കാൻ മറന്ന്,
ചിരികള്‍ ചിത്രരൂപികളായലയുന്ന,
വിലാപങ്ങള്‍ തളര്‍ന്നൊടുങ്ങുന്ന,
പരീക്ഷണകാലം
പരിണാമ കാലം ....  

ഭാഷ മരിച്ച
വർത്തമാനകാലത്തിൽ-
നിന്നെനിക്ക്
തിരിച്ചുനടക്കണം
എന്റെ നാട്ടു വഴികളിലൂടെ.

3 comments:

  1. ഭാഷ മരിച്ച
    വർത്തമാനകാലത്തിൽ-
    നിന്നെനിക്ക്
    തിരിച്ചുനടക്കണം
    എന്റെ നാട്ടു വഴികളിലൂടെ.

    ReplyDelete
  2. എന്റെ ആശംസകൾ.. :)

    ReplyDelete
    Replies
    1. നന്ദി ഷഹീം.... വായനക്കും...ആശംസക്കും.....

      Delete

വാക്ക് നഷ്ടപ്പെട്ടവർ ഒറ്റവാക്കിൽ ഉത്തരം പറയാനുള്ള - ചോദ്യത്തിന്, ഒരു കുട്ടി വാക്ക് പരതുന്നു. വാക്ക് തൊണ്ടയിൽ കുരുങ്ങി- ഭാഷ തിരയുന്നു. ലിപികള...