Tuesday, January 29, 2013

ഡല്‍ഹി 22/12-ഒരു പ്രത്യാശാഭരിതന്റെ കുറിപ്പുകള്‍

സമരം

ചിറകുകള്‍ കരിഞ്ഞ
ശലഭങ്ങള്‍ക്ക് വേണ്ടി-
ശീതകാറ്റില്‍-
കത്തുന്ന പകല്‍
നക്ഷത്രങ്ങള്‍.

ഇരുണ്ട ഗ്രാമ ഭൂപടങ്ങളില്‍
പടര്‍ന്ന ചോരയില്‍-
ചിറകറ്റ ശലഭങ്ങളുടെ-
വ്രണിത വിലാപങ്ങള്‍.

കനവുകള്‍ കൊഴിഞ്ഞു വീണ
കിനാപാടങ്ങളില്‍
എരിഞ്ഞടങ്ങുന്നവര്‍ക്കായ്‌
മുഷ്ടി ചുരുട്ടി
ശൂന്യതയിലേക്കേറിയുമ്പോള്‍
ഉയിര്‍ക്കുന്ന വാക്കുകള്‍
ആത്മാവിന്റെ കല്പനകളാകണം.

ഇനി...
പൂവുകള്‍ ശലഭങ്ങളെ
തേടി പോകും...
മരങ്ങൾ
അടര്‍ന്നു വീണ ദളങ്ങളെ
തേടി പോകും...
നിഴലുകള്‍ നിറങ്ങളായ്-
തെരുവിലേക്കിറങ്ങും

തിരിച്ചറിവ്
സമരങ്ങള്‍
സമരസപെടാനുള്ള
പ്രകടനങ്ങളാണ്,
മനസ്സിനോടും...
നിയമങ്ങളോടും...
കണ്ണുകള്‍ ഇറുക്കിയടച്ചാല്‍
കാഴ്ചകള്‍ ഇല്ലാതാവുന്നില്ല.

1 comment:

  1. നന്നായിരിക്കുന്നു.. ആശംസകള്‍..

    ReplyDelete

വാക്ക് നഷ്ടപ്പെട്ടവർ ഒറ്റവാക്കിൽ ഉത്തരം പറയാനുള്ള - ചോദ്യത്തിന്, ഒരു കുട്ടി വാക്ക് പരതുന്നു. വാക്ക് തൊണ്ടയിൽ കുരുങ്ങി- ഭാഷ തിരയുന്നു. ലിപികള...