Thursday, January 10, 2013

         ഭയം 

അകക്കാടിന്റെ വന്യമായ
നിശബ്ദദയെക്കാള്‍
എനിക്ക് ഭയം
നിന്റെ മൌനമാണ്.

രാത്രിയുടെ രൌദ്ര ഭാവത്തെക്കാള്‍
ഭയം പകലിലെ ചില-
നിഴലനക്കങ്ങളാണ്

ശത്രുവിന്‍റെ പടയോരുക്കത്തെക്കാള്‍ ‍
ഭയം സൌഹൃദത്തിന്റെ
വിഷമയം പുരട്ടിയ പുഞ്ചിരിയാണ് 
 
കടലിന്റെ ആഴങ്ങളെ ക്കാള്‍ 
എനിക്ക് ഭയം
നിന്റെ  മനസ്സിനെയാണ്.

10 comments:

  1. പ്രിയ സുഹൃത്തേ,

    ഹൃദ്യമായ നവവര്‍ഷ ആശംസകള്‍ !

    ഇങ്ങിനെ ഭയന്നാല്‍, പിന്നെ ജീവിക്കേണ്ടേ?

    ആത്മാര്‍ഥമായി,കണ്ണനെ പ്രാര്‍ഥിക്കു .

    ആശംസകള്‍ !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. അനു
      വായനക്ക് നന്ദി ...
      താങ്കള്‍ക്കും പുതുവത്സര ആശംസകള്‍ നേരുന്നു...

      ഭയo ജീവന്റെ കൂടെപിറപ്പല്ലേ...
      കൃഷ്ണന്‍ പോലും പാണ്ഡവ കൗരവ യുദ്ധത്തില്‍
      അര്‍ജുനന്റെ ചിന്തകളെ
      ഭയന്നതായ് വായിച്ചിട്ടുണ്ട്....അങ്ങനെയായിരുന്നല്ലോ
      കൃഷ്ണന് അര്‍ജുനനെ ഉപദേശിക്കേണ്ടി
      വന്നത്...

      Delete
  2. നന്നായിരിക്കുന്നു.. വര്‍ണ്ണനം..
    ആശംസകള്‍

    ReplyDelete
  3. ശത്രുവിന്‍റെ പടയോരുക്കത്തെക്കാള്‍ ‍
    ഭയം സൌഹൃദത്തിന്റെ
    വിഷമയം പുരട്ടിയ പുഞ്ചിരിയാണ് .. super kanmashi...

    ReplyDelete
    Replies
    1. ഫോട്ടോയില്‍ കാണുന്ന
      ചിരി അത്തരത്തില്‍ ഉള്ളതല്ലെന്ന്
      വിശ്വസിക്കുന്നു.....

      Delete
  4. ഇന്നിലെ യാഥാര്‍ത്യങ്ങളെക്കാള്‍ ഭയം, നീയാം നാളെയിലെ അനിശ്ചിതത്ത്യമാണ് !!!

    ഒരുപാടിഷ്ടമായി !!!
    ഈ വരികള്‍ പ്രത്യേകിച്ചും ... "രാത്രിയുടെ രൌദ്ര ഭാവത്തെക്കാള്‍
    ഭയം പകലിലെ ചില-നിഴലനക്കങ്ങളാണ്"

    ReplyDelete
    Replies
    1. "ഇന്നിലെ യാഥാര്‍ത്യങ്ങളെക്കാള്‍ ഭയം,
      നീയാം നാളെയിലെ അനിശ്ചിതത്ത്യമാണ്"
      ഈ വരികള്‍ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു

      കീയകുട്ടി ഈ വരികള്‍
      എന്നോട് രഹസ്യമായ്
      പറഞ്ഞിരുന്നെങ്കില്‍
      ഞാന്‍ ഇതും കൂടി എന്റെ
      കവിതയില്‍ പറഞ്ഞേനെ...

      Delete
  5. പ്രിയ സുഹൃത്തെ,
    വളരെ നന്നായി വരികള്‍.
    കടലിനേക്കാള്‍ ആഴമുള്ള മനസ്സിനെ ഭയപ്പെടുക തന്നെ വേണം
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. നന്ദി ഗിരിഷ്...
      മനസ്സിന്റെ ആഴം അളക്കാന്‍
      എത്ര ജന്മം പുനര്‍ജനിച്ചാലും
      കഴിയിലല്ലോ...

      Delete

വാക്ക് നഷ്ടപ്പെട്ടവർ ഒറ്റവാക്കിൽ ഉത്തരം പറയാനുള്ള - ചോദ്യത്തിന്, ഒരു കുട്ടി വാക്ക് പരതുന്നു. വാക്ക് തൊണ്ടയിൽ കുരുങ്ങി- ഭാഷ തിരയുന്നു. ലിപികള...