Friday, November 2, 2012

മുഖമില്ലാത്ത മനുഷ്യര്‍ 

 
മുഖപടം  മാറ്റുമ്പോള്‍ 
വെളുത്ത തലയോട്ടികള്‍ 
മാത്രം

വാക്കുകള്‍ക്കും 
നോക്കുകള്‍ക്കും 
അര്‍ത്ഥമില്ലാത്തവര്‍

വര്‍ത്തമാന കാലത്തിലെ 
അവിശുദ്ധ സന്തതികള്‍
രാഷ്ട്രീയ കോമരങ്ങള്‍

3 comments:

  1. മുഖപടം മാറ്റുമ്പോള്‍.. എല്ലാവരും ഒരുപോലെ..
    അഹങ്കാരത്തിന്റെ മുഖപടം
    അഭിനയത്തിന്റെ മുഖപടം
    ദു :ഖത്തിന്റെ മുഖപടം
    സന്തോഷത്തിന്റെ മുഖപടം .. അങ്ങനെ എല്ലാം

    ആശംസകള്‍

    ReplyDelete
    Replies
    1. രാജീവ്...
      കാഴ്ച്ചകള്‍ ഓരോരുത്തര്‍ക്കും
      ഓരോ അനുഭവമാണ്...
      തെരുവ് തെണ്ടിയെ കാണുമ്പോള്‍-
      ചിലര്‍ക്ക് പുച്ഛo, മറ്റു ചിലര്‍ക്ക്
      പരിഹാസം, വേറെ ചിലര്‍ക്ക്
      അനുകമ്പ
      മുഖപടം ഒരു മൂടുപടം മാത്രം ....

      Delete
  2. മുഖപടം മാറ്റുമ്പോള്‍
    ചിന്തകളില്ലാത്ത, ഭൂതവും ഭാവിയും വര്‍ത്തമാനവും ഇല്ലാത്ത , വര്‍ണവ്യതിയാനങ്ങള്‍
    ഇല്ലാത്ത നാം സമാനര്‍ ..!
    വെറും അസ്ഥി പന്ജരങ്ങള്‍ ..!!

    ReplyDelete

വാക്ക് നഷ്ടപ്പെട്ടവർ ഒറ്റവാക്കിൽ ഉത്തരം പറയാനുള്ള - ചോദ്യത്തിന്, ഒരു കുട്ടി വാക്ക് പരതുന്നു. വാക്ക് തൊണ്ടയിൽ കുരുങ്ങി- ഭാഷ തിരയുന്നു. ലിപികള...