Tuesday, October 30, 2012

സ്നേഹത്തിന്റെയും (മരണത്തിന്റെയും) ഗസല്‍ 


നിലാവ് പെയ്യുന്നയീ-
രാത്രിയില്‍---
നിശാഗന്ധി പൂവിന്റെ-
സുഗന്ധത്തില്‍
ഒരു ഗസലിന്റെ-
ഈണത്തില്‍ 
നിന്നിലേക്കാഴ്ന്നിറങ്ങണം.
എന്നിട്ട്-
നിന്റെ കണ്മഷി കൂട്ടില്‍ 
എന്റെ കണ്ണുനീര്‍ ചാലിച്ച് 
ഞാനൊരു ചിത്രം വരക്കാം.
വരകള്‍ ഇടമുറിഞ്ഞ -
അപൂര്‍ണമായ ഒരു ചിത്രം .

വേരുകള്‍ പിഴുതെറിഞ്ഞ്
വിരലുകള്‍ മുറിച്ച് 
അപരാഹ്നത്തില്‍ 
ആകാശനീലിമയെ പ്രണയിച്ചു-
നിന്റെ നനുത്ത വിരലുകളുടെ 
സ്പന്ദനങ്ങളെ താലോലിച്ച്
ഈ കടല്‍ത്തീരത്ത്‌-
ഒരു രാത്രിയുറക്കം..
തിരമാലകളുടെ-
വിലാപ ഗീതവും കേട്ട്-
മൃതിയുടെ ശൈത്യത്തിലേക്ക്‌...

6 comments:

  1. നിലാവ് പെയ്യുന്നയീ-
    രാത്രിയില്‍---
    നിശാഗന്ധി പൂവിന്റെ-
    സുഗന്ധത്തില്‍
    ഒരു ഗസലിന്റെ-
    ഈണത്തില്‍
    നിന്നിലേക്കാഴ്ന്നിറങ്ങണം.
    എന്നിട്ട്-
    നിന്റെ കണ്മഷി കൂട്ടില്‍
    എന്റെ കണ്ണുനീര്‍ ചാലിച്ച്
    ഞാനൊരു ചിത്രം വരക്കാം.
    വാക്കുകള്‍ ഇടമുറിഞ്ഞ -
    അപൂര്‍ണമായ ഒരു ചിത്രം .

    കണ്മഷി... അസ്സലായിട്ടുണ്ട് കേട്ടോ...പ്രണയം കത്തി നില്‍ക്കുന്നല്ലോ...
    തലക്കെട്ട്‌ ഇഷ്ടായില്ല... ആശംസകള്‍...

    ReplyDelete
    Replies
    1. അസ്സലായി എന്ന് പറഞ്ഞതില്‍
      വളരെ സന്തോഷം...
      പ്രണയം കത്തി നില്‍ക്കുമല്ലോ...
      അതല്ലേ പ്രായം :-)

      നല്ല തലക്കെട്ടുകള്‍
      ക്ഷണിച്ചു കൊള്ളുന്നു...
      ഒരു മത്സര ഇനമാക്കിയാലോ

      Delete
  2. ബന്ധനങ്ങള്‍ അറുത്തെരിഞ്ഞു ആകുമോ നമുക്കിനി ഒരിക്കല്‍ കൂടി ആ കടല്‍ക്കാറ്റെല്‍ക്കാന്‍..
    മരണത്തിലെക്കെങ്കിലും കൈകോര്‍ത്തു നടന്നു കയറാന്‍??

    ഒരുപാടൊരുപാടിഷ്ടമായി എവിടെയോ കോര്‍ത്ത്‌ വലിക്കുന്ന ഒരു വേദന :( :(
    ഓരോ വരികളും മനോഹരം...എന്നോട് ചേര്‍ന്ന് നില്‍ക്കുന്നത് !!!

    ReplyDelete
    Replies
    1. ചുവന്ന സന്ധ്യയും...
      കവിഞ്ഞ മോഹങ്ങളും ...
      വെന്തടിഞ്ഞ സ്വപ്നങ്ങളും ബാക്കി...

      Delete
  3. ഗസല്‍ നിറഞ്ഞ രാത്രിയുടെ
    നീലില്‍മയില്‍ വേദനനിറഞ്ഞ
    പ്രണയം..!!!!!
    ആശംസകള്‍..

    ReplyDelete
    Replies
    1. നന്ദി രാജീവ്...
      ആശംസകള്‍ക്കും ..
      വായിച്ചതിനും ...

      Delete

വാക്ക് നഷ്ടപ്പെട്ടവർ ഒറ്റവാക്കിൽ ഉത്തരം പറയാനുള്ള - ചോദ്യത്തിന്, ഒരു കുട്ടി വാക്ക് പരതുന്നു. വാക്ക് തൊണ്ടയിൽ കുരുങ്ങി- ഭാഷ തിരയുന്നു. ലിപികള...