ഭൂതകാലം മുറിച്ചു
മാറ്റപ്പെട്ടവളുടെ
വര്‍ത്തമാനകാലം-
ചൂഴ്ന്നെടുത്ത്-ചര്‍ച്ചകള്‍.
നിശാക്ലബിലെ-
ആഘോഷ രാവുപോലെ-
കണ്ണില്‍ കണ്ടവരെയൊക്കെ-
മാനഭംഗം ചെയ്യുന്നു.
ഓടാമ്പല്‍ ഇല്ലാത്ത
വീടിന്‍റെ അളവെടുക്കാന്‍
വന്ന ക്യാമറ,
ഒരു പുറമ്പോക്ക് വീടിന്‍റെ
നഗ്നത കണ്ട് ആര്ത്തിപെടുന്നു.
ഒരു വീട്-
ബലാല്‍സംഗം ചെയ്യപെടുന്നു.
ദളിതന്‍റെ അടുക്കളയില്‍, കുഴി കുത്തി-
സംസ്ക്കരിക്കപെട്ടവരുടെ മൃതദേഹങ്ങള്‍-
ഉയിര്‍ത്തെണീറ്റ്,
സീരിയല്‍ മാറ്റി, ചാനല്‍ ചര്‍ച്ച കണ്ട്-
കണ്ണീര്‍ വാര്‍ക്കുന്ന,
പെന്‍ഷന്‍ പറ്റിയ വിപ്ലവകാരികളെ-
നോക്കി ഇളിഭ്യരാക്കി-
ചിരിക്കുന്നു.
കവിതയെഴുതി കാശ് വാങ്ങി-
ശീതികരിച്ച മുറിയില്‍
കിടന്നുറങ്ങിയ കവിയെ-
വിളിച്ചുണര്‍ത്തി ഇര പറയുന്നു,
ഭൂതവും ഭാവിയും വര്‍ത്തമാനവും
ഇല്ലാത്തവരത്രേ ദളിതര്‍
This comment has been removed by the author.
ReplyDeleteസുസ്മേഷ് ചന്ത്രോത്തിന്‍റെ "കൊറ്റികളെ തിന്നുന്ന പശുക്കള്‍" എന്ന കഥ ഒന്ന് വായിച്ചു നോക്കൂ...
Deleteവായിച്ചു നോക്കാം....കഥ കിട്ടാന്‍ മാര്‍ഗ്ഗo വല്ലതുമുണ്ടോ ?
Deleteഅക്ഷരത്തെറ്റ് മന:പൂര്‍വം വരുത്തിയതോ?
ReplyDeleteഅല്ല സര്‍, അക്ഷരത്തെറ്റ് മന:പൂര്‍വം വരുത്തിയതല്ല...തിരുത്തിയിട്ടുണ്ട്
Deleteഭൂതവും ഭാവിയും വര്‍ത്തമാനവും
ReplyDeleteഇല്ലാത്തവരത്രേ ദളിതര്‍ ..:(
ഭൂതവും ഭാവിയും വര്‍ത്തമാനവും
ReplyDeleteഇല്ലാത്തവരത്രേ ദളിതര്‍ ..:(