Monday, April 25, 2016

മുന്ന് കവിതകള്‍

ഒന്ന് 

എന്റെ പ്രണയത്തിന്റെ,
വിരഹത്തിന്റെ,
നൊമ്പരങ്ങളുടെ,
പ്രത്യാശകളുടെ, 
സാക്ഷ്യപെടുത്തലുകളാണ്  നീ

രണ്ട്

കാറ്റ് ഒരോർമ്മയാണെന്ന് 
പറഞ്ഞത് നീയാണ്.

ചില്ലിട്ട് വെക്കുവാൻ ചിത്രങ്ങളില്ലെന്ന് 
പറഞ്ഞതും നീയാണ്.

മഴ പെയ്യുമ്പോൾ 
മനസ്സ് തേടിയത് നിന്നെയാണ് 

ഉഷ്ണചിറകുള്ള 
പൂമ്പാറ്റ കളെ കാട്ടിത്തന്നത് 
ഞാനാണ് 

പൂക്കളുടെ പരാഗണത്തിന്റെ 
നിറക്കാഴ്ചകളാണ്
പൂമ്പാറ്റകളുടെ 
ലോകമെന്നുള്ള തിരിച്ചറിവ്
വന്നപ്പോഴേക്കും 
മനസ്സ് മരിച്ചിരുന്നു.  
കാലം ഘടികാരം സാക്ഷി. 


മൂന്ന് 

ഋതുഭേദങ്ങളുടെ 
നേർകാഴ്ച്ചയാണ് ജീവിതം.
ഗ്രീഷ്മത്തിൽ പൊഴിഞ്ഞു 
വീഴുന്ന വസന്തവും 
വർഷ കാലത്തിൽ-
മരിച്ചു വീണ- 
ഗ്രീഷ്മവും 
നോവുകളുടെ,പ്രത്യാശകളുടെ 
ആവർത്തന പുസ്തകം മാത്രം 




4 comments:

  1. "പൂക്കളുടെ പരാഗണത്തിന്റെ
    നിറക്കാഴ്ചകളാണ്
    പൂമ്പാറ്റകളുടെ
    ലോകമെന്നുള്ള തിരിച്ചറിവ്"

    ഇഷ്ടമായി. പക്ഷേ അപ്പോള്‍ മനസ്സു മരിക്കുമോ, തളിര്‍ക്കുകയല്ലേ ?

    ReplyDelete
  2. "പൂക്കളുടെ പരാഗണത്തിന്റെ
    നിറക്കാഴ്ചകളാണ്
    പൂമ്പാറ്റകളുടെ
    ലോകമെന്നുള്ള തിരിച്ചറിവ്"

    ഇഷ്ടമായി. പക്ഷേ അപ്പോള്‍ മനസ്സു മരിക്കുമോ, തളിര്‍ക്കുകയല്ലേ ?

    ReplyDelete
  3. തിരിച്ചറിവ് സമയബന്ധിതമായ് തന്നെ ഉണ്ടാവുമ്പോള്‍ മാത്രമേ മനസ്സ് തളിര്‍ക്കുകയുള്ളൂ.... അല്ലെങ്കില്‍ നഷ്ടപ്പെടലിന്റെ വിങ്ങലാണ് മനസ്സില്‍ ... തിരിച്ചറിയാത്തവന്റെ മരവിപ്പ്

    ReplyDelete

വാക്ക് നഷ്ടപ്പെട്ടവർ ഒറ്റവാക്കിൽ ഉത്തരം പറയാനുള്ള - ചോദ്യത്തിന്, ഒരു കുട്ടി വാക്ക് പരതുന്നു. വാക്ക് തൊണ്ടയിൽ കുരുങ്ങി- ഭാഷ തിരയുന്നു. ലിപികള...