ഭൂതകാലം മുറിച്ചു
മാറ്റപ്പെട്ടവളുടെ
വര്‍ത്തമാനകാലം-
ചൂഴ്ന്നെടുത്ത്-ചര്‍ച്ചകള്‍.
നിശാക്ലബിലെ-
ആഘോഷ രാവുപോലെ-
കണ്ണില്‍ കണ്ടവരെയൊക്കെ-
മാനഭംഗം ചെയ്യുന്നു.
ഓടാമ്പല്‍ ഇല്ലാത്ത
വീടിന്‍റെ അളവെടുക്കാന്‍
വന്ന ക്യാമറ,
ഒരു പുറമ്പോക്ക് വീടിന്‍റെ
നഗ്നത കണ്ട് ആര്ത്തിപെടുന്നു.
ഒരു വീട്-
ബലാല്‍സംഗം ചെയ്യപെടുന്നു.
ദളിതന്‍റെ അടുക്കളയില്‍, കുഴി കുത്തി-
സംസ്ക്കരിക്കപെട്ടവരുടെ മൃതദേഹങ്ങള്‍-
ഉയിര്‍ത്തെണീറ്റ്,
സീരിയല്‍ മാറ്റി, ചാനല്‍ ചര്‍ച്ച കണ്ട്-
കണ്ണീര്‍ വാര്‍ക്കുന്ന,
പെന്‍ഷന്‍ പറ്റിയ വിപ്ലവകാരികളെ-
നോക്കി ഇളിഭ്യരാക്കി-
ചിരിക്കുന്നു.
കവിതയെഴുതി കാശ് വാങ്ങി-
ശീതികരിച്ച മുറിയില്‍
കിടന്നുറങ്ങിയ കവിയെ-
വിളിച്ചുണര്‍ത്തി ഇര പറയുന്നു,
ഭൂതവും ഭാവിയും വര്‍ത്തമാനവും
ഇല്ലാത്തവരത്രേ ദളിതര്‍