സമരം
ചിറകുകള്‍ കരിഞ്ഞ
ശലഭങ്ങള്‍ക്ക് വേണ്ടി-
ശീതകാറ്റില്‍-
കത്തുന്ന പകല്‍
നക്ഷത്രങ്ങള്‍.
പടര്‍ന്ന ചോരയില്‍-
ചിറകറ്റ ശലഭങ്ങളുടെ-
വ്രണിത വിലാപങ്ങള്‍.
കനവുകള്‍ കൊഴിഞ്ഞു വീണ
കിനാപാടങ്ങളില്‍
എരിഞ്ഞടങ്ങുന്നവര്‍ക്കായ്
മുഷ്ടി ചുരുട്ടി
ശൂന്യതയിലേക്കേറിയുമ്പോള്ചിറകറ്റ ശലഭങ്ങളുടെ-
വ്രണിത വിലാപങ്ങള്‍.
കനവുകള്‍ കൊഴിഞ്ഞു വീണ
കിനാപാടങ്ങളില്‍
എരിഞ്ഞടങ്ങുന്നവര്‍ക്കായ്
മുഷ്ടി ചുരുട്ടി
ഉയിര്‍ക്കുന്ന വാക്കുകള്‍
ആത്മാവിന്റെ കല്പനകളാകണം.
ഇനി...
പൂവുകള്‍ ശലഭങ്ങളെ
തേടി പോകും...
മരങ്ങൾ
അടര്‍ന്നു വീണ ദളങ്ങളെ
തേടി പോകും...
നിഴലുകള്‍ നിറങ്ങളായ്-
തെരുവിലേക്കിറങ്ങും
തിരിച്ചറിവ്
സമരങ്ങള്‍
സമരസപെടാനുള്ള
പ്രകടനങ്ങളാണ്,
മനസ്സിനോടും...
നിയമങ്ങളോടും...
കണ്ണുകള്‍ ഇറുക്കിയടച്ചാല്‍
കാഴ്ചകള്‍ ഇല്ലാതാവുന്നില്ല.