ദൈവത്തിന്റെ ദാസികള്
ശിരോവസ്ത്രത്തിനു താഴെ-കണ്‍തടങ്ങളില്‍ -
പ്രളയം
വരിഞ്ഞു മുറുകിയ-
ആത്മാവില്‍
ഒറ്റപെടലിന്റെ -
വിങ്ങല്‍.
അതിര് വിട്ട -
ബാല്യത്തിനു മേല്-
അമ്മയുടെ ശാസന.
അരുത്... നീ ദൈവത്തിന്റെ -
ദാസിയാണ്.
ആര്‍ക്കു വേണ്ടി ?
ദൈവത്തിനു വേണ്ടിയോ ... ?
ഒരു നേര്ച്ച കോഴിയുടെ -
വിലാപം.
പ്രേമത്തിനും
പ്രളയത്തിനുമൊടുക്കം -
പൊരുത്ത പെടാനാവാത്ത -
നിസ്സന്ഗത...
ഇനി... നിനക്ക് മുന്നില്‍ -
നിസ്സഹായായ് ഞാനും -
എനിക്ക് മുന്നില്‍ -
നിസ്സഹാനായ് കുരിശ്ശില്‍ -
നീയും - ഒടുങ്ങാത്ത പ്രാര്‍ത്ഥന.