കാറ്റിനോട് സല്ലപിച്ചവള്‍-
സൗഹൃദം പങ്കിട്ടു.
മഴയോട് മത്സരിച്ചവള്‍-
സംഗീതം പഠിച്ചു.
നിലാവുള്ള രാത്രിയില്‍-
നിഴലിനെ
പ്രണയിച്ചവള്‍-
വഴിനിറയെ പകലിനെ-
പഴി പറഞ്ഞും
ചോദ്യങ്ങള്‍ ചോദിച്ചും-
ഉത്തരം മുട്ടിച്ചു.
സൗഹൃദം പങ്കിട്ടു.
മഴയോട് മത്സരിച്ചവള്‍-
സംഗീതം പഠിച്ചു.
നിലാവുള്ള രാത്രിയില്‍-
നിഴലിനെ
പ്രണയിച്ചവള്‍-
വഴിനിറയെ പകലിനെ-
പഴി പറഞ്ഞും
ചോദ്യങ്ങള്‍ ചോദിച്ചും-
ഉത്തരം മുട്ടിച്ചു.
ചിലപ്പോള്‍ അവള്‍ -
ഉറക്കെ ചിരിച്ചും ചിന്തിച്ചും-
ഉത്തരം കിട്ടാത്ത -
ഒരു ചോദ്യ ചിഹ്നമായും-
നിരത്തില്‍ നിറഞ്ഞു നിന്നു.
നിലാവ്, മഴ, കാറ്റ്, മഞ്ഞ് ...
പിന്നെ പിന്നെ അവള്‍ക്കിഷ്ടമയതെല്ലാം-
അന്യരുടെതായിരുന്നു.